മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷണശ്രമം; പിക്ക് അപ്പ് വാനുമായി വന്ന മുൻ വിദ്യാർത്ഥിയെ പിടികൂടി

കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയായ ആന്‍സ്റ്റന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷണശ്രമം; പിക്ക് അപ്പ് വാനുമായി വന്ന മുൻ വിദ്യാർത്ഥിയെ പിടികൂടി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ നിന്ന് കട്ടിലുകള്‍ മോഷ്ടിച്ച് കടത്താനുള്ള ശ്രമം ഹോസ്റ്റല്‍ വാര്‍ഡന്‍ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയായ ആന്‍സ്റ്റന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഹോസ്റ്റലിലെ 8 കട്ടിലുകളാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. പുലര്‍ച്ചെ ഓണ്‍ലൈന്‍ പോര്‍ട്ടര്‍ ആപ്പ് വഴി വാഹനം ബുക്ക് ചെയ്ത് കട്ടിലുകള്‍ കയറ്റിക്കൊണ്ടു പോകാന്‍ തുടങ്ങിയപ്പോഴാണ് ഹോസ്റ്റല്‍ വാര്‍ഡന്റെ ശ്രദ്ധയില്‍പ്പെട്ടത്. വാര്‍ഡന്‍ വാഹനം തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍, 'കട്ടിലുകളിലെ മൂട്ടശല്യം ഒഴിവാക്കാന്‍ കെമിക്കല്‍ അടിക്കാന്‍ കൊണ്ടുപോവുകയാണ്' എന്നായിരുന്നു ആന്‍സ്റ്റന്റെ മറുപടി.

എന്നാല്‍, ഈ ആവശ്യത്തിനായി ആരാണ് ചുമതലപ്പെടുത്തിയത് എന്ന വാര്‍ഡന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. ഇതോടെ മോഷണശ്രമമാണെന്ന് ബോധ്യപ്പെടുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.