ആമസോൺ ഇന്ത്യയിൽ വൻ നിക്ഷേപ പ്രഖ്യാപനം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം 13 ബില്യൺ ഡോളർ പദ്ധതി

കമ്പനി ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് കംപ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 2030 ഓടെ 13 ബില്യൺ യുഎസ് ഡോളർ അധിക നിക്ഷേപം നടത്തുമെന്ന് അറിയിച്ചു

ആമസോൺ ഇന്ത്യയിൽ വൻ നിക്ഷേപ പ്രഖ്യാപനം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം 13 ബില്യൺ ഡോളർ പദ്ധതി
Amazon CEO Andy Jassy meets PM Narendra Modi

ന്യൂഡൽഹി: ആഗോള ഇ-കൊമേഴ്സ്, ടെക് ഭീമനായ ആമസോൺ ഇന്ത്യയിൽ പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. ആമസോൺ സി.ഇ.ഒ ആൻഡി ജാസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് നിക്ഷേപ വിപുലീകരണ പ്രഖ്യാപനം നടന്നത്.

കമ്പനി ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് കംപ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 2030 ഓടെ 13 ബില്യൺ യുഎസ് ഡോളർ അധിക നിക്ഷേപം നടത്തുമെന്ന് അറിയിച്ചു. ഇതോടെ 2026 മുതൽ 2030 വരെയുള്ള കാലയളവിൽ ആമസോണിന്റെ മൊത്തം പുതിയ നിക്ഷേപം 48 ബില്യൺ യുഎസ് ഡോളറായി ഉയരും.

ഇന്ത്യ ആഗോള തലത്തിൽ എഐ, ക്ലൗഡ് സാങ്കേതികവിദ്യകളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറുകയാണെന്നും, രാജ്യത്ത് ഈ മേഖലയിലെ ആവശ്യകത വേഗത്തിൽ വർധിക്കുകയാണെന്നും ആൻഡി ജാസി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘകാല വികസന കാഴ്ചപ്പാടിനെയും അദ്ദേഹം പ്രശംസിച്ചു.

2010 മുതൽ 2030 വരെയുള്ള കാലയളവിൽ ആമസോണിന്റെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 88 ബില്യൺ ഡോളറിന് മുകളിലേക്ക് ഉയരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് ഏകദേശം 40 ബില്യൺ ഡോളർ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

പുതിയ നിക്ഷേപത്തിന്റെ പ്രധാന ഭാഗം ആമസോൺ വെബ് സർവീസസിന്റെ (AWS) ഇന്ത്യയിലെ ഡാറ്റാ സെന്റർ ശേഷി വർധിപ്പിക്കലിനായിരിക്കും. മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതോടെ സ്റ്റാർട്ടപ്പുകൾ, വലിയ സംരംഭങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആമസോണിന്റെ ക്ലൗഡ് സേവനങ്ങൾ, എഐ ടൂളുകൾ, കസ്റ്റം ചിപ്പുകൾ, സുരക്ഷിത ഡാറ്റാ സംവിധാനങ്ങൾ എന്നിവ കൂടുതൽ വ്യാപകമായി ലഭ്യമാകും. ഇന്ത്യയിലെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഇത് വലിയ ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിലെ എഐ, ക്ലൗഡ് മേഖലയിൽ ഏറ്റവും വലിയ വിദേശ നിക്ഷേപകരിലൊന്നായി ആമസോൺ തന്റെ നില കൂടുതൽ ശക്തിപ്പെടുത്തുകയാണ്