പിഴയില്ലാതെ രാജ്യം വിടാന്‍ 30 ദിവസത്തെ ഇളവ്, നാട്ടിലേക്ക് മടങ്ങാനാവാതെ യുഎഇയില്‍ കുടുങ്ങിപ്പോയ വിദേശികള്‍ക്ക് ആശ്വാസവാര്‍ത്ത
ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ആണ്. ഈ ആനുകൂല്യം ജൂണ്‍ 10 മുതല്‍ ജൂലൈ 9 വരെയാണ് ലഭ്യമാകുക
അബുദാബി: യാത്രാ തടസ്സങ്ങളും അസാധാരണമായ സാഹചര്യങ്ങളും മൂലം യുഎഇയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ കുടുങ്ങിപ്പോയ വിദേശികള്‍ക്ക് ആശ്വാസമേകുന്ന നടപടിയുമായി അധികൃതര്‍. വിസ നിയമവിധേയമാക്കാനോ പിഴയില്ലാതെ രാജ്യം വിടാനോ 30 ദിവസത്തെ ഇളവ് കാലയളവ് പ്രഖ്യാപിച്ചു.
ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ആണ്. ഈ ആനുകൂല്യം ജൂണ്‍ 10 മുതല്‍ ജൂലൈ 9 വരെയാണ് ലഭ്യമാകുക.
അടിയന്തിര സാഹചര്യങ്ങളെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയും വ്യോമപാതകള്‍ അടയ്ക്കുകയും ചെയ്തത് കാരണം മുന്‍പ് യുഎഇയില്‍ നിന്ന് പോകാന്‍ കഴിയാതെ വിസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
Comments ()