ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; തൊടുപുഴ , മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത
തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രതാ നിർദേശം നൽകി
തൊടുപുഴ: ഇടുക്കിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. കൂടുതല്‍ വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തില്‍ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കി.
ഒന്നര മീറ്റര്‍ വരെയാണ് ഘട്ടം ഘട്ടമായി ഷട്ടറുകള്‍ ഉയര്‍ത്തുക. തൊടുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ, മൂവാറ്റുപുഴയിലും ജാഗ്രത നിര്‍ദേശം നല്‍കി. ഇവിടങ്ങളിലെ ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇലാഹിയ നഗര്‍,കൊച്ചങ്ങാടി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
Comments ()