താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തി; റിയാദിൽ മലപ്പുറം സ്വദേശി മരിച്ചു
ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രസാദിനെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്പോൺസർ അധികൃതരെ വിവരമറിയിക്കുകയും റെഡ് ക്രസന്റ് സംഘവും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പിന്നീട് മരണം സ്ഥിരീകരിച്ചു.
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ മലപ്പുറം സ്വദേശിയായ 57കാരൻ മരിച്ചു. പെരിന്തൽമണ്ണ വലമ്പൂർ സ്വദേശിയും ചെറുകരയിൽ താമസക്കാരനുമായ പാലക്കപറമ്പ് വീട്ടിൽ പ്രസാദാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രസാദിനെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്പോൺസർ അധികൃതരെ വിവരമറിയിക്കുകയും റെഡ് ക്രസന്റ് സംഘവും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പിന്നീട് മരണം സ്ഥിരീകരിച്ചു.
പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മരണവിവരം അറിഞ്ഞതിനെ തുടർന്ന് ദമ്മാമിൽ ജോലി ചെയ്യുന്ന മകൻ അനിരുദ്ധ് റിയാദിലെത്തി.
ഭാര്യ ബിന്ദു. അർജുൻ, അനിരുദ്ധ് എന്നിവരാണ് മക്കൾ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഷബീർ കളത്തിൽ, അബ്ദുറഹ്മാൻ ചേലമ്പ്ര, ഷറഫ് തേഞ്ഞിപ്പലം എന്നിവരും ബന്ധുക്കളായ ശശി കട്ടുപ്പാറ, ഷാജി എന്നിവരും നടപടികൾക്ക് നേതൃത്വം നൽകുന്നു.
Comments ()