ഹൃദയാഘാതം, റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
റിയാദ്: റിയാദില്‍ റസ്റ്റോറന്റില്‍ ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ തലശ്ശേരി കാവുംഭാഗം സ്വദേശി പുലിക്കണ്ടി മഹ്‌മൂദ് (66) ആണ് മരിച്ചത്. റെസ്റ്റോറന്റില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ റിയാദിലെ അല്‍ ഈമാന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതരായ മൊയ്തു പുലിക്കണ്ടി - മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ, മക്കള്‍: താഹിറ, റഹ്‌മത്ത്. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Comments ()