ഹൃദയാഘാതം, അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ മലപ്പുറം സ്വദേശി മരിച്ചു
അടുത്തയാഴ്ച വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
റിയാദ്: ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം മഞ്ചേരി തുറക്കല്‍ സ്വദേശി അമ്പലങ്ങാടന്‍ അര്‍ഷദ് (29) മരിച്ചു. ജിദ്ദയിലെ ഹയ്യ് അല്‍സാമറില്‍ മിനി മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം. അടുത്തയാഴ്ച വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി ജിദ്ദയില്‍ പ്രവാസിയായ അര്‍ഷദ് അവിവാഹിതനാണ്.
പരേതനായ അമ്പലങ്ങാടന്‍ കുഞ്ഞുമുഹമ്മദാണ് പിതാവ്. സക്കീര്‍ ഹുസൈന്‍ (ജിദ്ദ), ജമാലുദ്ധിന്‍ (കുവൈത്ത്), ജംഷീദ് അലി, ശറഫുനിസ എന്നിവര്‍ സഹോദരങ്ങളാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments ()