ഹൃദയാഘാതം, റിയാദില്‍ എറണാകുളം സ്വദേശി മരിച്ചു
റിയാദില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു തഫ്‌സീര്‍.
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലെ അമീര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയില്‍ തഫ്‌സീര്‍ (39) ആണ് മരിച്ചത്. റിയാദില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു തഫ്‌സീര്‍.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അഞ്ച് ദിവസം മുമ്പ് താമസസ്ഥലത്തിനടുത്തുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ റെഡ്ക്രസന്റുമായി ബന്ധപ്പെടുകയും, തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി അമീര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Comments ()