സന്ദര്‍ശന വിസയില്‍ യുഎഇയിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

സന്ദര്‍ശന വിസയില്‍ അബുദാബിയിലെത്തി തിരിച്ചു നാട്ടിലേക്ക് പോകുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചത്.

സന്ദര്‍ശന വിസയില്‍ യുഎഇയിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

അബുദാബി: സന്ദര്‍ശന വിസയില്‍ യുഎഇയിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി യൂസഫ് (51) ആണ് മരിച്ചത്. അബുദാബി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

സന്ദര്‍ശന വിസയില്‍ അബുദാബിയിലെത്തി തിരിച്ചു നാട്ടിലേക്ക് പോകുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചത്.

ബേക്കല്‍ സ്വദേശിനി റംസീനയാണ് ഭാര്യ. ഇസ്തിഹാന്‍, മിര്‍സാന, ഫാത്തിമ, യാസീന്‍, മുഷ്ഫിറ, മൂന്ന് മാസം പ്രായമുള്ള ഹൈറ സനിഷ് എന്നിവര്‍ മക്കളാണ്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ്.