സ്വന്തം വിവാഹത്തിന് നാട്ടിലെത്താനിരുന്ന മലയാളി യുവാവ് സൗദിയിൽ തൂങ്ങിമരിച്ചു

നാല് വര്‍ഷമായി സൗദിയില്‍ ഹഫര്‍ അല്‍ ബാത്തിനിലെ ഒരു ഭക്ഷ്യോല്‍പന്ന വിതരണ കമ്പനിയില്‍ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു മുന്ന

സ്വന്തം വിവാഹത്തിന് നാട്ടിലെത്താനിരുന്ന മലയാളി യുവാവ് സൗദിയിൽ തൂങ്ങിമരിച്ചു

റിയാദ്: സ്വന്തം വിവാഹത്തിനും പുതുതായി നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനുമായി നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവ് ജീവനൊടുക്കി. കോഴിക്കോട് എടക്കാട് പുതിയങ്ങാടി സ്വദേശി ഉഴുത്താല്‍ പറമ്പില്‍ മുന്ന സാഹിലില്‍ ആണ് മരിച്ചത്. അഞ്ച് മാസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ മുന്ന സാഹില്‍, പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനും മാസങ്ങള്‍ക്ക് ശേഷം നടക്കാനിരുന്ന തന്റെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കുമായി ഈ മാസം 26ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.

നാല് വര്‍ഷമായി സൗദിയില്‍ ഹഫര്‍ അല്‍ ബാത്തിനിലെ ഒരു ഭക്ഷ്യോല്‍പന്ന വിതരണ കമ്പനിയില്‍ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു മുന്ന. ഒരാഴ്ച മുമ്പാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഗോഡൗണിനോട് ചേര്‍ന്നുള്ള നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ മുന്നയെ തൂങ്ങിമരിച്ചത്.

സൗദി പോലീസ് സ്ഥലത്തെത്തി ആവശ്യമായ അന്വേഷണങ്ങളും തുടര്‍നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം വിട്ടുനല്‍കി. തുടര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് എടക്കാട് പുതിയങ്ങാടിയിലെ കോയ റോഡ് തെരുവത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഖബറടക്കം നടത്തി.