ബഹ്‌റൈനിൽ ദാരുണ അപകടം: ബാത്ത് ടബ്ബിലെ വെള്ളത്തിൽ വീണ് മലയാളി ബാലന് ദാരുണാന്ത്യം
കോട്ടയം പാലാ സ്വദേശിനി അൽഫോൻസ് ജോസിന്റെ (മേഘ) ഏകമകൻ ധ്യാൻ സൂര്യയാണ് അപകടത്തിൽപ്പെട്ടത്.
ബഹ്‌റൈനിൽ വീട്ടുജോലികൾക്കിടെ ബാത്ത് ടബ്ബിൽ വീണ് മലയാളി ദമ്പതികളുടെ മൂന്ന് വയസ്സുകാരനായ മകൻ ദാരുണമായി മരണപ്പെട്ടു. കോട്ടയം പാലാ സ്വദേശിനി അൽഫോൻസ് ജോസിന്റെ (മേഘ) ഏകമകൻ ധ്യാൻ സൂര്യയാണ് അപകടത്തിൽപ്പെട്ടത്. അമ്മ അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്ത് ബാത്ത് ടബ്ബിൽ നിറച്ചുവെച്ചിരുന്ന വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ കുട്ടിയെ അടുത്തുള്ള സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടിലായിരുന്ന കുട്ടി ഓണം ആഘോഷിക്കുന്നതിനായാണ് നാല് ദിവസം മുൻപ് ബഹ്‌റൈൻ കേരളീയ സമാജം അംഗമായ മേഘയുടെ അടുത്തേക്ക് എത്തിയത്. സന്തോഷകരമായ ആഘോഷങ്ങൾക്കിടെയുണ്ടായ ഈ അപ്രതീക്ഷിത ദുരന്തം പ്രവാസി മലയാളി സമൂഹത്തെ ഒന്നാകെ തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Comments ()