ഷാർജയിൽ ജനലിലൂടെ താഴേക്ക് വീണ് മലയാളി പെൺകുട്ടി മരിച്ചു; കാസർകോട് സ്വദേശികളുടെ ഏകമകൾക്ക് ദാരുണാന്ത്യം

ഷാർജയിൽ മലയാളി ദമ്പതികളുടെ ഏകമകൾ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. മുബാറക് അലിയുടെ മകൾ സഫയാണ് മരിച്ചത്.

ഷാർജയിൽ ജനലിലൂടെ താഴേക്ക് വീണ് മലയാളി പെൺകുട്ടി മരിച്ചു; കാസർകോട് സ്വദേശികളുടെ ഏകമകൾക്ക് ദാരുണാന്ത്യം

ഷാർജ അൽ നബ്ബയിൽ മലയാളി ദമ്പതികളുടെ ഏഴ് വയസ്സുള്ള ഏകമകൾ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. കാസർകോട് മൊഗ്രാൽ സ്വദേശിയായ മുബാറക് അലിയുടെ മകളും ഷാർജയിലെ സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ സഫയാണ് അപകടത്തിൽപ്പെട്ടത്. മാതാവ് ജോലിക്ക് പോയിരുന്നതിനാൽ സംഭവസമയത്ത് പിതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ഒൻപത് മണിയോടെ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ഷാർജ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ എട്ടു വർഷമായി ഷാർജയിൽ താമസിക്കുന്ന ഈ കുടുംബം വേനലവധിക്ക് നാട്ടിൽ പോയിട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് തിരിച്ചെത്തിയത്.