ജാർഖണ്ഡിലെ ഹോട്ടൽ മുറിയിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മാവൂർ തെനയിൽ ‘കാരുണ്യ’യിൽ കെ.വി അജിത്ത് (34) ആണ് മരിച്ചത്.
ജാർഖണ്ഡിലെ ഹോട്ടൽ മുറിയിൽ കോഴിക്കോട് മാവൂർ സ്വദേശിയായ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവൂർ തെനയിൽ 'കാരുണ്യ' വീട്ടിൽ കെ.വി. അജിത്ത് (34) ആണ് മരിച്ചത്.
ജാർഖണ്ഡിലെ ദാനമോഹനിൽ പ്രവർത്തിക്കുന്ന 'കുനാൾ' ഹോട്ടൽ മുറിയിലാണ് ഇന്നലെ രാത്രിയോടെ അജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ ജാർഖണ്ഡ് പോലീസ് സ്ഥലത്തെത്തുകയും മാവൂർ പോലീസുമായി ബന്ധപ്പെട്ട് ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു.
ജോലി ആവശ്യങ്ങൾക്കായി ഒരു മാസം മുമ്പാണ് അജിത്ത് ജാർഖണ്ഡിലേക്ക് പോയത്. മരണ കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ജാർഖണ്ഡ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Comments ()