സൗദിയില്‍ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
എറണാകുളം മട്ടാഞ്ചേരി സ്വദേശി കൊപ്പരമ്പില്‍ തോമസിന്റെയും നെസിയുടെയും മകന്‍ വില്യംസ് (31) ആണ് മരിച്ചത്.
റിയാദ്: റിയാദില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി കൊപ്പരമ്പില്‍ തോമസിന്റെയും നെസിയുടെയും മകന്‍ വില്യംസ് (31) ആണ് മരിച്ചത്. കഴിഞ്ഞ ജൂണ്‍ 29-ന് റിയാദിലെ സുലൈയില്‍ വെച്ചായിരുന്നു അപകടം.
ഡ്യൂട്ടിക്കിടെ വില്യംസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ശുമൈസിയിലെ കിങ് സഊദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു വര്‍ഷം മുമ്പ് തൊഴില്‍ വിസയില്‍ റിയാദിലെത്തിയ വില്യംസ്, പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയില്‍ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ജിഷ്മയാണ് ഭാര്യ. ഏഴും രണ്ടും വയസ്സുള്ള രണ്ട് മക്കളുണ്ട്.
Comments ()