തമിഴ്നാട്ടില്‍ വാഹനാപകടം:മലയാളികള്‍ക്ക് ദാരുണാന്ത്യം

ബൈക്കിന് പിന്നില്‍ അമിതവേഗതയില്‍ എത്തിയ ടെമ്പോ വാന്‍ ഇടിക്കുകയായിരുന്നു.

തമിഴ്നാട്ടില്‍ വാഹനാപകടം:മലയാളികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തമിഴ്നാട് മാര്‍ത്താണ്ഡത്ത് വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കാഞ്ഞിരംകുളം സ്വദേശി ശ്രീകുമാര്‍, കാട്ടാക്കട സ്വദേശി സജികുമാര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ അമിതവേഗതയില്‍ എത്തിയ ടെമ്പോ വാന്‍ ഇടിക്കുകയായിരുന്നു.

വാനിന്റെ അടിയില്‍പ്പെട്ട ഇരുവരെയും കുഴിത്തുറ അഗ്‌നിരക്ഷാ സേന പുറത്തെത്തിച്ചുവെങ്കിലും ശ്രീകുമാര്‍ അപകട സ്ഥലത്തുനിന്നു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് സജികുമാര്‍ മരിച്ചത്. സംഭവത്തില്‍ കളിയിക്കാവിള പൊലീസ് കേസെടുത്തു.