ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി
കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
നടക്കുന്നതിനിടെ കുഴഞ്ഞുവീണ് കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു. ബാലുശ്ശേരി സ്വദേശിയായ മുസ്തഫ (46) ആണ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്. സനദയിലെ പച്ചക്കറിക്കടയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
നടക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ മുസ്തഫയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്‌റൈൻ കെ.എം.സി.സി അൽ അമാന അംഗമാണ്. ഭാര്യ: റഹ്‌മത്ത്. മക്കൾ: ഫാത്തിമ നൂറ (13), ആയിഷ അമൽ (10), ഐസ മെഹർ (ഒന്നര വയസ്സ്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള തുടർനടപടികൾ കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
Comments ()