ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ സുലൈമാനിയയിലെ ജോലിസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അന്തലൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ പെരുമ്പിലാട് സ്വദേശി ചെമ്മല ഷൗകത്ത് (58) ജിദ്ദയില്‍ നിര്യാതനായി. ജിദ്ദ സുലൈമാനിയയിലെ ജോലിസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അന്തലൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ ചെമ്മല കുന്നുട്ടിയുടെയും ആമിനയുടെയും മകനാണ്.