അവധി കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയ മലയാളി സാമൂഹികപ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു
മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിയായ ഫൈസല്‍ (47) ആണ് ഖമീസ് മുശൈത്തിലെ ഹയാത്ത് ആശുപത്രിയില്‍ മരിച്ചത്.
റിയാദ്: നാട്ടിലെ നിന്ന് മടങ്ങി സൗദി അറേബ്യയില്‍ എത്തിയ മലയാളി രണ്ടാംനാള്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിയായ ഫൈസല്‍ (47) ആണ് ഖമീസ് മുശൈത്തിലെ ഹയാത്ത് ആശുപത്രിയില്‍ മരിച്ചത്.
ദീര്‍ഘകാലമായി നജ്‌റാനില്‍ പ്രവാസിയായിരുന്ന ഫൈസല്‍ അല്‍ ബുസ്താന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. അവധിക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖമീസിലെത്തിയത്. പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഒ.ഐ.സി.സി നജ്റാന്‍ കമ്മിറ്റിയുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു. ജസീലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുമായി ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയില്‍ തിരിച്ചെത്തിയതിന്റെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം സ്വദേശി ഫൈസല്‍ (47) ആണ് ഖമീസ് മുശൈത്തിലെ ഹയാത്ത് ആശുപത്രിയില്‍ മരിച്ചത്.
ദീര്‍ഘവര്‍ഷങ്ങളായി നജ്റാനില്‍ പ്രവാസിയായിരുന്ന ഫൈസല്‍ അല്‍ ബുസ്താന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. അവധി കഴിഞ്ഞ് ഖമീസില്‍ വെള്ളിയാഴ്ച എത്തി തൊട്ടടുത്ത ദിവസമാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. പ്രവാസലോകത്തെ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന ഫൈസല്‍, ഒ.ഐ.സി.സി നജ്റാന്‍ കമ്മിറ്റിയുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു. ജസീലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുമായി ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Comments ()