ജിദ്ദയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തീവ്രപരിചരണത്തിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു.

ജിദ്ദയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: ജിദ്ദയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തീവ്രപരിചരണത്തിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം തിരൂർ വടക്കേ അനാരാ വൈലശ്ശേരി സ്വദേശിയായ മുഹമ്മദ് അനസ് (33) ആണ് ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് മരിച്ചത്. മുദല്ലിഫിൽ നിന്ന് ജിദ്ദയിലേക്ക് വരുംവഴിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനസ് കഴിഞ്ഞ ഒരാഴ്ചയായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് അന്ത്യം സംഭവിച്ചത്.

കഴിഞ്ഞ അഞ്ച് വർഷമായി സൗദിയിൽ പ്രവാസിയായി കഴിയുകയായിരുന്നു. ഇബ്രാഹീം-ഉസൈബ ദമ്പതികളുടെ മകനാണ്. ഹസ്‌നയാണ് ഭാര്യ. ഒരു മകനുണ്ട് (അലൻ). ഇർഷാദ്, അനീഷ എന്നിവർ സഹോദരങ്ങളാണ്. നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകി രംഗത്തുണ്ട്.