ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം; റിയാദിൽ പ്രവാസി മലയാളി നിര്യാതനായി
റിയാദിൽ പ്രവാസി മലയാളി നിര്യാതനായി. ഉച്ചഭക്ഷണത്തിന് താമസസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ സ്ഥാപനത്തിലെത്തി അന്വേഷിച്ചപ്പോഴാണ് റസാഖിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
റിയാദ്: ജോലിസ്ഥലത്തുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടിക (54) നിര്യാതനായി. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ ഉച്ചഭക്ഷണ സമയത്ത് താമസസ്ഥലത്ത് കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ ജോലിസ്ഥലത്തെത്തി തിരക്കിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് റെഡ് ക്രസന്റും പൊലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പരേതരായ കുഞ്ഞാലിയുടെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: മിദ്ലാജ് (റിയാദ്), മിൻഹാജ്, മുഹ്താർ, യാസീൻ. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഹാഷിം മൂടാൽ, ഷറഫ് തേഞ്ഞിപ്പലം, ജുനൈദ് താനൂർ, അബ്ദുറഹ്മാൻ ചേലമ്പ്ര എന്നിവരും സുഹൃത്ത് അസ്കറും ചേർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് നേതൃത്വം നൽകിവരുന്നു.
Comments ()