ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് റിയാദിൽ മരിച്ചു
തൃശൂര്‍ പിലാക്കാട് സ്വദേശി കോരങ്ങോട്ടില്‍ മുഹമ്മദ് റാഷിക് (24) ആണ് മരിച്ചത്.
റിയാദ്: റിയാദില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂര്‍ പിലാക്കാട് സ്വദേശി കോരങ്ങോട്ടില്‍ മുഹമ്മദ് റാഷിക് (24) ആണ് മരിച്ചത്. റസാഖ്‌റംല ദമ്പതികളുടെ മകനാണ്. റാഷിദ ഏക സഹോദരിയാണ്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. വെല്‍ഫെയര്‍ വിങ് ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാടിന്റെ മേല്‍നോട്ടത്തില്‍ ഭാരവാഹികളായ ജുനൈദ് താനൂര്‍, ഹാഷിം മൂടാല്‍, നസീര്‍ കണ്ണീരി, അബ്ദുറഹ്‌മാന്‍ ചേലേമ്പ്ര, ഷറഫ് തേഞ്ഞിപ്പലം എന്നിവരാണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്.
Comments ()