ഹീറ്റർ പൊട്ടിത്തെറിച്ചു; മലയാളി യുവാവിന് പോർച്ചുഗലിൽ ദാരുണാന്ത്യം
കഠിനമായ തണുപ്പിൽ നിന്നു രക്ഷ നേടാനാണു മുറിയിൽ ഹീറ്റർ പ്രവർത്തിപ്പിച്ചിരുന്നത്.
കോതമംഗലം: പോര്‍ച്ചുഗലില്‍ താമസസ്ഥലത്തെ ഹീറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കോതമംഗലം സ്വദേശിയായ യുവാവ് മരിച്ചു. ചെങ്കര മുത്തലത്തോട്ടത്തില്‍ കുര്യാക്കോസ് - ലീല ദമ്പതികളുടെ മകന്‍ ബോണി ബേസില്‍ കുര്യന്‍ (36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ജോലി ആവശ്യാര്‍ത്ഥം എത്തിയ ടൗണിലെ താമസമുറിയിലായിരുന്നു അപകടം.
അതിശൈത്യത്തില്‍ നിന്ന് രക്ഷനേടാനായി പ്രവര്‍ത്തിപ്പിച്ചിരുന്ന ഹീറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം ബോണി മാത്രമാണ് മുറിയിലുണ്ടായിരുന്നത്. നാല് വര്‍ഷമായി പോര്‍ച്ചുഗലില്‍ ജോലി ചെയ്യുന്ന ബോണി, അവിടെ സ്ഥിരതാമസാനുമതി (ജഞ) നേടാനുള്ള ശ്രമത്തിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചിട്ടുണ്ട്.
Comments ()