മലയാളിക്ക് വീണ്ടും യുഎഇ ലോട്ടറി ഭാഗ്യം; പ്രവാസിയെ തേടിയെത്തിയത് കോടികളുടെ സമ്മാനം

യുഎഇ ലോട്ടറിയുടെ 'ലക്കി ഡേ' ജാക്ക്‌പോട്ടിലൂടെ 30 മില്യണ്‍ ദിര്‍ഹത്തിന്റെ (ഏകദേശം 77 കോടിയിലധികം ഇന്ത്യന്‍ രൂപ) ബമ്പര്‍ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി .

മലയാളിക്ക് വീണ്ടും യുഎഇ ലോട്ടറി ഭാഗ്യം; പ്രവാസിയെ തേടിയെത്തിയത് കോടികളുടെ സമ്മാനം

യുഎഇ: യുഎഇ ലോട്ടറിയുടെ 'ലക്കി ഡേ' ജാക്ക്‌പോട്ടിലൂടെ 30 മില്യണ്‍ ദിര്‍ഹത്തിന്റെ (ഏകദേശം 77 കോടിയിലധികം ഇന്ത്യന്‍ രൂപ) ബമ്പര്‍ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി . അബുദാബിയില്‍ താമസിക്കുന്ന 52 കാരനായ സുനില്‍ കുമാര്‍ സദാശിവനാണ് ഈ ഭാഗ്യവാന്‍. ജൂലൈ ഒന്ന് ബുധനാഴ്ച നടന്ന നറുക്കെടുപ്പിലെ ഏഴ് അക്കങ്ങളും സുനിലിന്റെ ടിക്കറ്റുമായി കൃത്യമായി ഒത്തുപോയതോടെയാണ് പ്രവാസലോകത്തെ ഞെട്ടിച്ച ഈ നേട്ടം അദ്ദേഹത്തെ തേടിയെത്തിയത്.

'ആദ്യം നമ്പറുകള്‍ നോക്കിയപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വീണ്ടും സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് മുഴുവന്‍ അക്കങ്ങളും ശരിയാണെന്നും ഞാന്‍ തന്നെയാണ് ആ കോടീശ്വരനെന്നും ബോധ്യപ്പെട്ടത്,' സുനില്‍ കുമാര്‍ തന്റെ സന്തോഷം പങ്കുവെച്ചു. യുഎഇ ലോട്ടറി ഈ വര്‍ഷം ആദ്യം 'ലക്കി ഡേ' ഫോര്‍മാറ്റ് അവതരിപ്പിച്ചതിന് ശേഷം 30 മില്യണ്‍ ദിര്‍ഹത്തിന്റെ ജാക്ക്പോട്ട് നേടുന്ന രണ്ടാമത്തെ വ്യക്തിയാണ് സുനില്‍.