ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി ബാലിക അന്തരിച്ചു; മൂന്നാഴ്ചത്തെ പോരാട്ടത്തിനൊടുവിൽ അന്ത്യം

മൂന്നാഴ്ചയായി കുട്ടി ഖത്തറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു

ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി ബാലിക അന്തരിച്ചു; മൂന്നാഴ്ചത്തെ പോരാട്ടത്തിനൊടുവിൽ അന്ത്യം

ഖത്തറിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മൂന്നര വയസ്സുകാരിയായ മലയാളി ബാലിക അന്തരിച്ചു. തൃശൂർ പാവറട്ടി വെണ്മനാട് സ്വദേശി സബീജിന്റെയും ഫയ സബീജിന്റെയും മകൾ നൂഹയാണ് മരണപ്പെട്ടത്. കടുത്ത അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയായി ഖത്തറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്ത്യശ്വാസം വലിച്ചത്.

അസ് വ, ദിയ, നൈറ എന്നിവരാണ് സഹോദരിമാർ. കുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും പ്രവാസി സമൂഹത്തെയും വലിയ ദുഃഖത്തിലാഴ്ത്തി. ഇന്നലെ രാത്രി ഇശാഅ് നമസ്കാരത്തിന് ശേഷം അബൂഹമൂർ മസ്ജിദിൽ വെച്ച് മയ്യിത്ത് നമസ്കാരവും സംസ്കാര ചടങ്ങുകളും നടന്നു. ബന്ധുക്കളും പ്രവാസി മലയാളികളും അടക്കം നിരവധി പേർ ചടങ്ങുകളിൽ പങ്കെടുത്ത് വിടനൽകി.