പനി ബാധിച്ച് ചികിത്സയിൽ കഴിയവെ ഹൃദയാഘാതം; ദുബായിൽ മലയാളി യുവാവ് മരിച്ചു
പനി ബാധിച്ചതിനെ തുടർന്ന് അസ്ലമിനെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആരോഗ്യനില ഗുരുതരമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
കോഴിക്കോട്: ദുബായിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് തൊട്ടിൽപാലം കൂടൽ സ്വദേശിയും ദുബായ് റാശിദിയ്യയിൽ വ്യാപാര സ്ഥാപനത്തിന്റെ ഉടമയുമായ കാര്യപ്പറമ്പത്ത് അസ്ലം (45) ആണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് അസ്ലമിനെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആരോഗ്യനില ഗുരുതരമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
അസ്ലത്തിന്റെ മൃതദേഹം ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. പരേതനായ ആലിയുടെയും പാത്തുവിന്റെയും മകനാണ്.
ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് സയാൻ, സൈഹ സംറിന്‍.
Comments ()