മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ

മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടിൽ മനോജ്കുമാറിന്റെ മകൻ എം.ആദർശ് (21) ആണ് മരിച്ചത്.

മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടിൽ മനോജ്കുമാറിന്റെ മകൻ എം. ആദർശ് (21) ആണ് മരിച്ചത്. ബെംഗളൂരു സോലദേവനഹള്ളി ആചാര്യ കോളജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു. വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: ശ്രീജ. സഹോദരി: അമൃത (ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിനി).