സൗദിയിൽ മലയാളി നഴ്‌സ് അന്തരിച്ചു; ആദരാഞ്ജലികളോടെ പ്രവാസി സമൂഹം

. കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

സൗദിയിൽ മലയാളി നഴ്‌സ് അന്തരിച്ചു; ആദരാഞ്ജലികളോടെ പ്രവാസി സമൂഹം

റിയാദിൽ മലയാളി നഴ്‌സ് അന്തരിച്ചു. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട്, പരപ്പ, ബെരിക്കുളം സ്വദേശിനിയായ ചിപ്പി രതീഷ് (35) ആണ് മരിച്ചത്. കരിപ്പടക്കത്ത് പരേതനായ മധുവിന്റെയും സീതയുടെയും മകളായ ചിപ്പി, കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു.

സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്യുന്ന രതീഷാണ് ഭർത്താവ്. മരണവിവരമറിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. പ്ലസ് വൺ വിദ്യാർഥിനിയായ അനുനന്ദ കെ. രതീഷ്, മൂന്നാം ക്ലാസ് വിദ്യാർഥിനിയായ ദിവ്യ രതീഷ് എന്നിവരാണ് മക്കൾ. പരേതയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.