കുവൈത്തിൽ മലയാളി സാമൂഹിക പ്രവർത്തകൻ ഹൃദയാഘാതം മൂലം അന്തരിച്ചു
ഷുവൈഖിലെ ജോലി സ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവ്വാനിയ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഹാരിസ് മുട്ടുംതല (50) കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഷുവൈഖിലെ ജോലി സ്ഥലത്ത് വച്ച് പ്രകടിപ്പിച്ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഉടൻ തന്നെ ഫർവ്വാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ മുട്ടുംതല അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ബേക്കൽ ഖിദർ സ്വദേശി ജസീലയാണ് ഭാര്യ. ഹൻഫ, ഹാഷിർ, ഹയ, ഹസീം എന്നിവർ മക്കളും മിസരിയ, സമീറ എന്നിവർ സഹോദരങ്ങളുമാണ്. പരേതന്റെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കെഎംസിസി ഹെൽപ്പ് ഡസ്കിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഹാരിസ് മുട്ടുംതലയുടെ അകാല വിയോഗത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
Comments ()