ഓസ്‌ട്രേലിയയിൽ വാഹനാപകടം; മലയാളി വിദ്യാർഥി ജൈഡൻ ജോ സാനിക്ക് ദാരുണാന്ത്യം

ലാസീ ക്രീക്കില്‍ ജൂലൈ 12ന് ഉച്ചയോടെയായിരുന്നു അപകടം. ഇലക്ട്രിക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജൈഡന്‍ എതിര്‍ദിശയില്‍ എത്തിയ കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റു

ഓസ്‌ട്രേലിയയിൽ വാഹനാപകടം; മലയാളി വിദ്യാർഥി ജൈഡൻ ജോ സാനിക്ക് ദാരുണാന്ത്യം

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ 17കാരനായ മലയാളി വിദ്യാര്‍ഥിക്ക് ജീവന്‍ നഷ്ടമായി. ജോ സാനിയുടെയും ട്രീസ സിജോയുടെയും മകനായ ജൈഡന്‍ ജോ സാനിയാണ് മരിച്ചത്.

ലാസീ ക്രീക്കില്‍ ജൂലൈ 12ന് ഉച്ചയോടെയായിരുന്നു അപകടം. ഇലക്ട്രിക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജൈഡന്‍ എതിര്‍ദിശയില്‍ എത്തിയ കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റു.

പരുക്കേറ്റ വിദ്യാർഥിയെ അടിയന്തരമായി എയര്‍ ആംബുലന്‍സില്‍ റോയല്‍ ബ്രിസ്‌ബെയ്ന്‍ ആന്‍ഡ് വിമന്‍സ് ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജൈഡന്റെ മരണവാര്‍ത്ത മലയാളി സമൂഹത്തില്‍ ദുഃഖം വിതച്ചു. അപകടത്തില്‍ കാര്‍ ഡ്രൈവറായ 55കാരന് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം.

അപകടവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിനായി ക്വീന്‍സ്ലന്‍ഡ് പൊലീസ് അന്വേഷണം തുടരുകയാണ്.