ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർത്ഥിനി സഹപാഠിയുടെ മർദ്ദനമേറ്റു മരിച്ചു; പ്രതിയായ മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ

ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ(22) ആണ് മരിച്ചത്.

ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർത്ഥിനി സഹപാഠിയുടെ മർദ്ദനമേറ്റു മരിച്ചു; പ്രതിയായ മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ(22) ആണ് മരിച്ചത്. സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മലപ്പുറം സ്വദേശിയായ യുവാവ് ഉസ്ബെക്കിസ്താനില്‍ പിടിയിലായിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം(23) ആണ് അറസ്റ്റിലായത്. ഇയാളും മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്.

ഇരുവരും ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ആണ്. കുട്ടിയെ ഫോണില്‍ വിളിച്ച് ലഭിക്കാത്തത് മൂലം വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്.