സോഷ്യൽ മീഡിയയിൽ ലൈവ് വന്ന് മയക്കുമരുന്ന് ഉപയോഗിച്ചു; മലയാളി വ്ലോഗറെ പൊക്കി യുഎഇ പോലീസ്
'എന്റെ കാസറ്റ്' എന്ന അക്കൗണ്ടില്‍ സോഷ്യല്‍ മീഡിയയില്‍ വ്ളോഗ് ചെയ്യുന്ന അബ്ദുല്‍ ഹക്കീമിനെയാണ് അറസ്റ്റ് ചെയ്തത്.
ദുബായ്: ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മലയാളി വ്ളോഗറെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. 'എന്റെ കാസറ്റ്' എന്ന അക്കൗണ്ടില്‍ സോഷ്യല്‍ മീഡിയയില്‍ വ്ളോഗ് ചെയ്യുന്ന അബ്ദുല്‍ ഹക്കീമിനെയാണ് അറസ്റ്റ് ചെയ്തത്. അബദ്ധവശാല്‍ ലൈവ് സ്ട്രീമിങ്ങിനിടെ അബ്ദുല്‍ ഹക്കീം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരികയായിരുന്നു.
കേരളത്തിലും ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്. സമൂഹമാധ്യമമായ കിക്കിലാണ് അബ്ദുല്‍ ഹക്കീമിന്റെ ലഹരി ഉപയോഗിക്കുന്ന വീഡിയോ പുറത്ത് വന്നത്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് യുഎഇയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഹക്കീമിനെ ഷാര്‍ജ പൊലീസ് പിടികൂടുകയായിരുന്നു.
Comments ()