ബാങ്കോക്കിലെ ലോഡ്ജില്‍ മലയാളി യുവാവ് മരിച്ച നിലയില്‍, അന്വേഷണം

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം

ബാങ്കോക്കിലെ ലോഡ്ജില്‍ മലയാളി യുവാവ് മരിച്ച നിലയില്‍, അന്വേഷണം

ആലപ്പുഴ: തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള ലോഡ്ജ് മുറിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തലവടി ആമപ്രാമ്പല്‍ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദന്‍ (49) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്ന് ലഭിച്ച പാസ്പോര്‍ട്ടിലെ വിലാസം പരിശോധിച്ച ശേഷം തായ് അധികൃതര്‍ എടത്വ പൊലീസിനെ മരണവിവരം അറിയിക്കുകയായിരുന്നു.

യുകെയില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു പ്രജിത്. അവധി ആഘോഷത്തിനായാണ് തായ്ലന്റില്‍ പോയത്. പ്രജിതിന് ഇത്തരത്തില്‍ വിദേശയാത്രകള്‍ പതിവായിരുന്നെങ്കിലും ഇത്തവണ ഒറ്റക്കായിരുന്നു യാത്ര ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഞ്ചുദിവസം മുന്‍പ് അമ്മയുമായി ഫോണില്‍ സംസാരിക്കുകയും ഉടന്‍ നാട്ടിലെത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

രണ്ട് ദിവസം മുന്‍പ് പ്രജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.