കുവൈത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍; സംഭവം നാട്ടിലേക്ക് മടങ്ങാനിരിക്കെ
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മരണകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ അനന്തുകൃഷ്ണൻ (24) ആണ് ജലീബിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മരണകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനായി ടിക്കറ്റ് എടുത്തിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ജോലി സംബന്ധമായ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നുണ്ട്.
കുവൈത്തിൽ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അനന്തുകൃഷ്ണൻ. മരണത്തിൽ പ്രവാസി സമൂഹം ദുഃഖം രേഖപ്പെടുത്തി.
Comments ()