ബിഗ് ടിക്കറ്റിൽ മലയാളി തിളക്കം; രണ്ട് പേർക്ക് ലക്ഷങ്ങളുടെ സമ്മാന നേട്ടം
16 വർഷമായി അബുദാബിയിൽ താമസിക്കുന്ന ദിനേഷ് കുമാർ കഴിഞ്ഞ രണ്ട് വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. സുഹൃത്തുക്കളടങ്ങുന്ന ആറംഗ സംഘത്തിനൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. ലഭിച്ച സമ്മാനത്തുക വായ്പകൾ തീർക്കാൻ ഉപയോഗിക്കുമെന്ന് ദിനേഷ് അറിയിച്ചു.
അബുദാബി: ബിഗ് ടിക്കറ്റിന്റെ ആദ്യ ബിഗ് സ്പിൻ മത്സരത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർക്ക് വൻ സമ്മാനങ്ങൾ. നിതിൻ ജോയിയും ദിനേഷ് കുമാറും മലയാളി വിജയികളായപ്പോൾ ജോർദാൻ സ്വദേശി ഒസാമ മഹ്മൂദാണ് മൂന്നാമത്തെ വിജയി.
നിതിൻ ജോയ് ഒരു ലക്ഷം ദിർഹവും ദിനേഷ് കുമാർ രണ്ടര ലക്ഷം ദിർഹവും സ്വന്തമാക്കി. ജോർദാനിൽ നിന്നുള്ള ഒസാമ മഹ്മൂദ് ഒരു ലക്ഷം ദിർഹമാണ് നേടിയത്. മത്സരത്തിൽ പങ്കെടുക്കാനായി ഇന്ത്യയിൽ നിന്ന് അബുദാബിയിലെത്തിയ നിതിന്റെ യാത്രയും താമസവും ബിഗ് ടിക്കറ്റ് അധികൃതരാണ് ഒരുക്കിയത്. ലഭിച്ച തുകയുടെ ഒരു ഭാഗം കടങ്ങൾ തീർക്കാനും കാൻസർ ബാധിതനായ ബന്ധുവിന്റെ ചികിത്സയ്ക്കുമായി വിനിയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
16 വർഷമായി അബുദാബിയിൽ താമസിക്കുന്ന ദിനേഷ് കുമാർ കഴിഞ്ഞ രണ്ട് വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. സുഹൃത്തുക്കളടങ്ങുന്ന ആറംഗ സംഘത്തിനൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. ലഭിച്ച സമ്മാനത്തുക വായ്പകൾ തീർക്കാൻ ഉപയോഗിക്കുമെന്ന് ദിനേഷ് അറിയിച്ചു.
ദുബായിൽ താമസിക്കുന്ന ഒസാമ മഹ്മൂദ് ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട കടങ്ങൾ തീർക്കാനാണ് സമ്മാനത്തുക ചെലവഴിക്കാനൊരുങ്ങുന്നത്.
അതേസമയം, സെപ്റ്റംബർ 3-ന് നടക്കുന്ന ബിഗ് ടിക്കറ്റ് ഗ്രാൻഡ് ഡ്രോയിൽ 15 മില്യൺ ദിർഹത്തിന്റെ പ്രധാന സമ്മാനമാണ് കാത്തിരിക്കുന്നത്. അഞ്ച് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമാശ്വാസ സമ്മാനവും നൽകും. ഓഗസ്റ്റിൽ നടക്കുന്ന പ്രതിവാര ഇ-ഡ്രോകളിലൂടെ നാല് പേർക്ക് 25,000 ദിർഹം വീതം ലഭിക്കും. കൂടാതെ ലാൻഡ് റോവർ ഡിഫൻഡറും നിസാൻ പട്രോളും ഉൾപ്പെടെ രണ്ട് ആഡംബര വാഹനങ്ങളും നറുക്കെടുപ്പിലൂടെ സ്വന്തമാക്കാൻ അവസരമുണ്ട്.
Comments ()