സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും.

സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. പാലക്കാട് അകത്തേത്തറ അംഗവല്‍പറമ്പ് കണക്കരപ്പള്ളിയല്‍ ഗിരീഷ് ചന്ദ്രദാസ് (55) ആണ് മരിച്ചത്. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നിലവില്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മാതാവ്: ശാരദ, ഭാര്യ: രേഖ, മകന്‍: അഭിരാം. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനറും ഇന്ത്യന്‍ എംബസി വളന്റിയറുമായ സൈഫുദ്ദീന്‍ പൊറ്റശ്ശേരി അറിയിച്ചു.