13 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്
തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതിയായ ദിലീപ് റോയ് കൊല്ലപ്പെട്ടത്.
കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. ഉത്തര ദിനാജ്പുർ ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതിയായ ദിലീപ് റോയ് കൊല്ലപ്പെട്ടത്. ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്തുണ്ടാകുന്ന നാലാമത്തെ പൊലീസ് ഏറ്റുമുട്ടൽ കൊലപാതകമാണിത്.
ഈ മാസം മൂന്നിന് വീട്ടിൽനിന്നു സൈക്കിളിൽ പുറത്തുപോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് അഞ്ചാം തീയതി കുലിക് നദിക്കു സമീപമുള്ള വനമേഖലയിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിനുശേഷം കൊല്ലപ്പെട്ട പെൺകുട്ടിയുടെ അടുത്ത ബന്ധുകൂടിയായ ദിലീപ് റോയ് ഒളിവിലായിരുന്നു.
ജാർഖണ്ഡിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റായ്ഗഞ്ചിലെ ഗൗരി ഗ്രാമത്തിനു സമീപത്തുവച്ച് പൊലീസ് ഇയാളെ കണ്ടെത്തുകയായിരുന്നു. പിടികൂടാൻ ശ്രമിച്ചപ്പോൾ ദിലീപ് റോയ് തങ്ങൾക്കു നേരെ വെടിയുതിർത്തെന്നും തുടർന്നുണ്ടായ തിരിച്ചടിയിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം പൊലീസിന്റെ ഈ നടപടിയെ മുഖ്യമന്ത്രി സുവേന്ദു അധികാരി ന്യായീകരിച്ചു.
Comments ()