പാലക്കാട് മദ്യപാനത്തിനിടെ വാക്കുതർക്കം: രണ്ടാനച്ഛനെ മകൻ കുത്തിക്കൊലപ്പെടുത്തി

ആനക്കല്ല് കുരുത്തിക്കടവ് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്.

പാലക്കാട് മദ്യപാനത്തിനിടെ വാക്കുതർക്കം: രണ്ടാനച്ഛനെ മകൻ കുത്തിക്കൊലപ്പെടുത്തി

പാലക്കാട് മലമ്പുഴ ആനക്കല്ല് കുരുത്തിക്കടവിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് രണ്ടാനച്ഛൻ കുത്തേറ്റ് മരിച്ചു. കുരുത്തിക്കടവ് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മകൻ സതീഷിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

പതിവുപോലെ ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സതീഷ് കൂടുതൽ മദ്യം ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. മദ്യം വീണ്ടും ചോദിച്ചത് വിനോദിന് ഇഷ്ടപ്പെടാതിരുന്നതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും സതീഷ് വിനോദിനെ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. വിനോദ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.