മാസപ്പടി കേസിൽ നിർണായക നീക്കം; പിണറായി വിജയനെതിരെ എഫ്ഐആർ ആവശ്യപ്പെട്ട് ഇഡി
ഇഡിയുടെ കത്ത് ലഭിച്ചതായി ഡിജിപി സ്ഥിരീകരിച്ചു. കുറച്ചുസമയം മുമ്പാണ് കത്ത് ഓഫീസിൽ ലഭിച്ചതെന്നും വിശദമായി പരിശോധിച്ച ശേഷമേ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും ഡിജിപി വ്യക്തമാക്കി.
തിരുവനന്തപുരം: മാസപ്പടി കേസിൽ സംസ്ഥാന പൊലീസ് കേസെടുക്കണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രംഗത്ത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന ഡിജിപിക്ക് ഇഡി കത്ത് നൽകിയത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി മുഹമ്മദ് റിയാസ്, പിണറായി വിജയന്റെ മകൾ വീണ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് ഇഡിയുടെ ആവശ്യം. മാസപ്പടി കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി നടത്തിയ അന്വേഷണത്തിൽ ലഭിച്ചതായി പറയുന്ന തെളിവുകളുടെയും കണ്ടെത്തലുകളുടെയും വിവരങ്ങളും കത്തിനൊപ്പം ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
ഇഡിയുടെ കത്ത് ലഭിച്ചതായി ഡിജിപി സ്ഥിരീകരിച്ചു. കുറച്ചുസമയം മുമ്പാണ് കത്ത് ഓഫീസിൽ ലഭിച്ചതെന്നും വിശദമായി പരിശോധിച്ച ശേഷമേ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും ഡിജിപി വ്യക്തമാക്കി.
കത്തിന്റെ നിയമവശങ്ങൾ പരിശോധിക്കുന്നതിനായി ഡിജിപി നിയമോപദേശം തേടിയേക്കും. തുടർന്ന് ഇഡിയുടെ ആവശ്യം സംബന്ധിച്ച് സർക്കാർ തലത്തിലും നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. മാസപ്പടി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ഇഡി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
Comments ()