തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്.
തൃശൂര്‍: തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് വിദ്യാര്‍ഥിനി ചാടി ജീവനൊടുക്കി. കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്. ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് സ്‌നേഹ. ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാം നിലയില്‍ നിന്നാണ് കുട്ടി ചാടിയത്. എന്നാല്‍ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments ()