മരുന്ന് രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കി ബഹ്‌റൈൻ; സമയപരിധിയും അപേക്ഷാ രേഖകളും വെട്ടിച്ചുരുക്കി

പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതോടെ മരുന്ന് രജിസ്ട്രേഷൻ നടപടികളുടെ വേഗത ഗണ്യമായി വർദ്ധിക്കും

മരുന്ന് രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കി ബഹ്‌റൈൻ; സമയപരിധിയും അപേക്ഷാ രേഖകളും വെട്ടിച്ചുരുക്കി

നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) ആരോഗ്യ സ്ഥാപനങ്ങൾക്കായി മരുന്നുകൾ രജിസ്റ്റർ ചെയ്യാനും അവ പുതുക്കാനുമായി ‘മെഡിക്കേഷൻസ് സിസ്റ്റം’ എന്ന പേരിൽ പുതിയ ഡിജിറ്റൽ അധിഷ്ഠിത സേവനം ആരംഭിച്ചു. അക്രഡിറ്റേഷൻ, റെഗുലർ ട്രാക്ക് വഴിയുള്ള മരുന്ന് രജിസ്ട്രേഷൻ, രജിസ്ട്രേഷൻ പുതുക്കൽ എന്നീ മൂന്ന് പ്രധാന സേവനങ്ങളാണ് ഈ പോർട്ടലിലൂടെ ലഭ്യമാകുന്നത്.

നടപടിക്രമങ്ങളും രേഖകളുടെ എണ്ണവും ലളിതമാക്കിയതോടെ രജിസ്ട്രേഷൻ പ്രക്രിയകൾ ഇനി കൂടുതൽ വേഗത്തിലാകും. അക്രഡിറ്റേഷൻ സേവനത്തിനുള്ള സമയപരിധി 10 പ്രവൃത്തിദിവസങ്ങളിൽ നിന്ന് 3 ആയും, റെഗുലർ ട്രാക്ക് രജിസ്ട്രേഷൻ 45-ൽ നിന്ന് 35 ദിവസമായും, പുതുക്കൽ നടപടികൾ 30-ൽ നിന്ന് 25 ദിവസമായും കുറച്ചിട്ടുണ്ട്. ഈ ഡിജിറ്റൽ മാറ്റം ആരോഗ്യ മേഖലയിലെ സേവന നിലവാരം ഉയർത്താനും സ്ഥാപനങ്ങൾക്ക് അനുമതികൾ വേഗത്തിൽ ലഭ്യമാക്കാനും സഹായിക്കും.