മേപ്പാടി മണ്ണിടിച്ചിൽ ദുരന്തം; കേസെടുത്ത് പൊലീസ്

അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

മേപ്പാടി മണ്ണിടിച്ചിൽ ദുരന്തം; കേസെടുത്ത് പൊലീസ്

കല്‍പ്പറ്റ: മേപ്പാടി മണ്ണിടിച്ചിലില്‍ ദുരന്തത്തില്‍ മേപ്പാടി പോലീസ് കേസെടുത്തു. അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മ്മിതമാണെന്നും കളക്ടര്‍ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം, മീനാക്ഷി എസ്റ്റേറ്റില്‍ നിന്നുള്ള 21കുടുംബങ്ങളെ ചുളിക്ക ജിഎല്‍പി സ്‌കൂളിലേക്ക് മാറ്റി.