ആംബുലൻസിനു മുന്നിലേക്ക് ചാടി യുവാവ്‌ മരിച്ചു

ഒഡിഷ സ്വദേശിയായ കേശവ് പ്രധാനി (21) ആണ് മരിച്ചത്.

ആംബുലൻസിനു മുന്നിലേക്ക് ചാടി യുവാവ്‌ മരിച്ചു

മൂന്നിയൂര്‍: ചേളാരിയില്‍ ആംബുലന്‍സിനു മുന്നിലേക്ക് ചാടി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശിയായ കേശവ് പ്രധാനി (21) ആണ് മരിച്ചത്.

ദേശീയപാത സര്‍വീസ് റോഡില്‍ താഴെ ചേളാരി അടിപ്പാതയ്ക്കു സമീപത്തുവെച്ചായിരുന്നു അപകടം. വേഗത്തില്‍ വരികയായിരുന്ന ആംബുലന്‍സിനു മുന്നിലേക്ക് യുവാവ് പെട്ടെന്ന് ഇറങ്ങിനില്‍ക്കുകയായിരുന്നു.

നേരത്തെ, ഞായറാഴ്ച രാവിലെ ഇയാള്‍ ഒരു കാറിനു മുന്നിലേക്കും ചാടിയിരുന്നു. അന്ന് പരിക്കേറ്റതിനെ തുടര്‍ന്ന് തിരൂരങ്ങാടി ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നല്‍കിയ ശേഷം വിട്ടയച്ചതായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണവും ഇന്‍ക്വസ്റ്റ് നടപടികളും പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.