രാത്രിയിൽ റോഡിലൂടെ നടക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
ആനയുടെ മുന്നിൽപ്പെട്ടതോടെ രക്ഷപ്പെടാൻ കഴിയാതെ വരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക ഉയർന്നിട്ടുണ്ട്
തൊടുപുഴ: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ശാന്തൻപാറയ്ക്ക് സമീപം പേത്തൊട്ടിയിലാണ് രാത്രിയിൽ സംഭവം നടന്നത്. മധ്യപ്രദേശ് സ്വദേശിയായ കുമാറാണ് മരിച്ചത്.
രാത്രിയിൽ റോഡിലൂടെ നടന്ന് പോകുന്നതിനിടെയാണ് കുമാറിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനയുടെ മുന്നിൽപ്പെട്ടതോടെ രക്ഷപ്പെടാൻ കഴിയാതെ വരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക ഉയർന്നിട്ടുണ്ട്.
Comments ()