നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഡ്രൈവർ പിടിയിൽ
ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെ ആയിരുന്നു അപകടം.
എറണാകുളം: നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് സ്കൂട്ടർ യാത്രികരായ മൂന്ന് വിദ്യാർത്ഥികൾ ദാരുണമായി കൊല്ലപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്.
വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. രാജഗിരി കോളേജിലെ ബികോം വിദ്യാർത്ഥിയായ സുഹൈൽ സജീവ് ആണ് കാറോടിച്ചിരുന്നത്. അപകടത്തിന് ശേഷം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. അപകടമുണ്ടാക്കിയ മിനി കൂപ്പർ കാർ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments ()