‘ഞാനും സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ട്, സതീശൻ സ്പോൺസറെ വെളിപ്പെടുത്തണം’; വിവാദ വിഷയങ്ങളില്‍ പ്രതികരിച്ച് ഗണേഷ് കുമാര്‍

എംഎൽഎ ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസിക്കായി ബസുകൾ വാങ്ങുന്നതിലും തെറ്റില്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. എന്നാൽ ഇത്തരം ബസുകൾ ലാഭകരമായ റൂട്ടുകളിൽ സർവീസ് നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു

‘ഞാനും സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ട്, സതീശൻ സ്പോൺസറെ വെളിപ്പെടുത്തണം’; വിവാദ വിഷയങ്ങളില്‍ പ്രതികരിച്ച് ഗണേഷ് കുമാര്‍

ഇടുക്കി: മന്ത്രിമാർ സ്വകാര്യ വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നടപടി ക്രമങ്ങൾ പാലിക്കണമെന്ന നിലപാടുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. സ്വകാര്യ വാഹനം ഉപയോഗിക്കുമ്പോൾ ആവശ്യമായ അനുമതി വാങ്ങുകയോ വാഹനത്തിൽ എംഎൽഎ ബോർഡ് സ്ഥാപിച്ച് യാത്ര ചെയ്യുകയോ വേണമെന്നാണ് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടിയത്. താനും മുൻപ് സമാനമായ രീതിയിൽ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎ ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസിക്കായി ബസുകൾ വാങ്ങുന്നതിലും തെറ്റില്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. എന്നാൽ ഇത്തരം ബസുകൾ ലാഭകരമായ റൂട്ടുകളിൽ സർവീസ് നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബസുകൾ വാങ്ങുന്നതിലൂടെ മാത്രം കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് പൂർണ പരിഹാരമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയതായി പറയുന്ന സൗജന്യ യാത്രകളെക്കുറിച്ചും ഗണേഷ് കുമാർ വിമർശനം ഉന്നയിച്ചു. യാത്രയ്ക്ക് ചെലവ് വഹിച്ചത് ആരാണെന്നത് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏകദേശം 20 ലക്ഷം രൂപയുടെ സൗജന്യ യാത്ര നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ സാമ്പത്തിക ഉറവിടം സംബന്ധിച്ച് വിശദീകരണം നൽകേണ്ടതുണ്ടെന്നും ഇത്തരം ഇടപാടുകൾ അഴിമതിയുടെ പരിധിയിൽ വരുമോ എന്നതും പരിശോധിക്കേണ്ടതുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.