ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ പൂർണ്ണമായും വിച്ഛേദിച്ച് യുഎഇ; മിസൈൽ ആക്രമണ ആരോപണം തള്ളി ഇറാൻ

യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും നിർത്തി വെച്ച് യുഎഇ. ഇറാനുമായി ഒരു തരത്തിലുമുള്ള വ്യാപാര, ധന വിനിമയവും നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു

ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ പൂർണ്ണമായും വിച്ഛേദിച്ച് യുഎഇ; മിസൈൽ ആക്രമണ ആരോപണം തള്ളി ഇറാൻ

ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് ഇറാനുമായുള്ള എല്ലാത്തരം വ്യാപാര ഇടപാടുകളും യുഎഇ പൂർണ്ണമായി നിർത്തിവച്ചു. ഇറാനുമായി യാതൊരുവിധ വാണിജ്യ, സാമ്പത്തിക വിനിമയങ്ങളും ഇനിമുതൽ ഉണ്ടാകില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്താമാക്കി.

ഇന്നലെ രാത്രി യുഎഇക്ക് നേരെ വന്ന മിസൈൽ ആക്രമണ ഭീഷണി വിജയകരമായി ചെറുത്തുതോൽപ്പിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ ഇറാൻ പൂർണ്ണമായും നിഷേധിച്ചു. യുഎഇയെ ലക്ഷ്യമിട്ട് ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.