ടയർ പൊട്ടി നിയന്ത്രണം വിട്ടു; ദേശീയപാതയിൽ സന്ദീപ് വാര്യരുടെ വാഹനം അപകടത്തിൽപെട്ടു
. അപകടത്തിൽ ആർക്കും പരിക്കില്ല. മലപ്പുറം കോയിച്ചനയിൽ വെച്ചായിരുന്നു അപകടം.
മലപ്പുറം: കോൺഗ്രസ് നേതാവും എം.എൽ.എയുമായ സന്ദീപ് വാര്യർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ദേശീയപാത 66-ൽ മലപ്പുറം കോയിച്ചനയിൽ വെച്ച് പുലർച്ചെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ വന്ന മറ്റ് രണ്ട് കാറുകൾ കൂടി അപകടത്തിൽപെട്ട വാഹനത്തിലേക്ക് കൂട്ടിയിടിച്ചെങ്കിലും, സന്ദീപ് വാര്യർ ഉൾപ്പെടെ വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാരെല്ലാം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
Comments ()