ദുരന്തനിവാരണ നിയമം കാറ്റിൽപ്പറത്തി പ്രവർത്തനം: എം.എം. മണിയുടെ സഹോദരൻ നടത്തുന്ന അടിമാലിയിലെ സിപ് ലൈൻ പൂട്ടിച്ച് ജില്ലാ ഭരണകൂടം

കഴിഞ്ഞ വര്‍ഷവും നിരോധന ഉത്തരവ് മറികടന്ന് ലംബോദരന്റെ സിപ് ലൈന്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു.

ദുരന്തനിവാരണ നിയമം കാറ്റിൽപ്പറത്തി പ്രവർത്തനം: എം.എം. മണിയുടെ സഹോദരൻ നടത്തുന്ന അടിമാലിയിലെ സിപ് ലൈൻ പൂട്ടിച്ച് ജില്ലാ ഭരണകൂടം

ഇടുക്കി: ഇടുക്കി അടിമാലി ഇരുട്ടുകാനത്ത്, ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കെ നിരോധന ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിച്ച സിപ് ലൈന്‍ ജില്ലാ ഭരണകൂടം പൂട്ടിച്ചു. മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണിയുടെ സഹോദരന്‍ എം.എം. ലംബോദരന്‍ നടത്തുന്നതാണ് ഈ സ്ഥാപനം. ദുരന്തനിവാരണ നിയമം ലംഘിച്ചതിന് സിപ് ലൈന്റെ ഔദ്യോഗിക ഉടമയായ ലംബോദരന്റെ ഭാര്യയ്ക്കെതിരെ പോലീസ് കേസെടുത്തു.

ജില്ലയില്‍ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് മൂന്നിനാണ്, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിരോധനം കാറ്റില്‍പ്പറത്തി സിപ് ലൈന്‍ പ്രവര്‍ത്തിപ്പിച്ചത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ഉത്തരവുകള്‍ ലംഘിച്ച് ഇവര്‍ കേന്ദ്രം പ്രവര്‍ത്തിപ്പിച്ചിരുന്നതായി ആരോപണമുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ഥാപനം തുറക്കരുതെന്ന് ജില്ലാ ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കി.