ജെൻസി കുറുക്കുവഴി തേടരുത്; ജീവിതം മനസ്സിലാക്കാൻ ആത്മകഥകൾ വായിക്കണമെന്ന് മോദി
രാം നാഥ് കോവിന്ദിന്റെ ആത്മകഥയുടെ പ്രകാശനച്ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ആത്മകഥകൾ വ്യക്തികളുടെ ജീവിതകഥകൾ മാത്രമല്ല, അവർ ജീവിച്ച കാലത്തെ ചരിത്രവും സാമൂഹിക സാഹചര്യങ്ങളും മനസ്സിലാക്കാനുള്ള അവസരമാണെന്നും മോദി ചൂണ്ടിക്കാട്ടി
ദില്ലി: ജീവിതത്തിൽ മുന്നേറാൻ എളുപ്പവഴികൾ തേടുന്നതിന് പകരം അനുഭവങ്ങളിൽ നിന്ന് പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജെൻസിയോട് പറഞ്ഞു. തങ്ങൾ പ്രചോദനമായി കാണുന്ന വ്യക്തികളുടെ ആത്മകഥകൾ യുവാക്കൾ വായിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
രാം നാഥ് കോവിന്ദിന്റെ ആത്മകഥയുടെ പ്രകാശനച്ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ആത്മകഥകൾ വ്യക്തികളുടെ ജീവിതകഥകൾ മാത്രമല്ല, അവർ ജീവിച്ച കാലത്തെ ചരിത്രവും സാമൂഹിക സാഹചര്യങ്ങളും മനസ്സിലാക്കാനുള്ള അവസരമാണെന്നും മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ യുവതലമുറയെക്കുറിച്ചും പ്രധാനമന്ത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ജെൻസി രാജ്യത്തിന്റെ നാളത്തെ പ്രതീക്ഷ മാത്രമല്ല, ഇന്നത്തെ ഇന്ത്യയുടെ നിർണായക ശക്തി കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
സേവന മനോഭാവവും സംവേദനക്ഷമതയും കഴിവും ഉപയോഗിച്ച് ഇന്ത്യൻ യുവാക്കൾ ആഗോളതലത്തിൽ തങ്ങളുടേതായ ഇടം സൃഷ്ടിക്കുകയാണെന്നും അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ മോദി വ്യക്തമാക്കി.
Comments ()