സുഹൃത്തുക്കള്‍ ചതിച്ചെന്ന് 'തൊപ്പി'യുടെ മൊഴി; കുറ്റപത്രം സമര്‍പ്പിച്ചു
സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്
സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ വിവാദ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സി.ജെ.എം. കോടതിയിലാണ് റൂറൽ സൈബർ പൊലീസ് കുറ്റപത്രം നൽകിയത്. നിഹാദിനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഐ.ടി. നിയമത്തിലെ വിവിധ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തീർപ്പാക്കിയിരുന്നു. തർക്കത്തെ തുടർന്ന് സുഹൃത്തുക്കളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും, എന്നാൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെ ചതിച്ചതാണെന്നുമാണ് തൊപ്പി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതിയെ തുടർന്ന് പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചെങ്കിലും ഒളിവിൽ പോയ നിഹാദിനായി പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാവുകയായിരുന്നു. ഇതിനിടയിൽ പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്യുകയും ചെയ്തിരുന്നു.
Comments ()